അഞ്ചൽ : അഞ്ചൽ പനയംഞ്ചേരി ദേവി വിലാസത്തിൽ തങ്കപ്പൻപിള്ള മകൻ ജ്യോതികുമാർ(45) ന്റെ വക ആട്ടോറിക്ഷ പനയംഞ്ചേരി ജംക്ഷനിൽ നിന്ന് കഴിഞ്ഞ ദിവസം [06.06.2020] രാത്രി 10 മണിക്ക് ശേഷം മോഷ്ടിച്ച് കൊണ്ട് പോയ പ്രതികളിൽ ഒന്നാം പ്രതിയായ തേവന്നൂർ കൊച്ചുകുന്നുംപുറം പനമൂട്ടിൽ വീട്ടിൽ ചിത്രജകുമാർ മകൻ ആരോമൽ (20) ആണ് പോലീസ് പിടിയിലായത്. ജില്ലാ സ്പെഷ്യബ്രാഞ്ച് ഡി.വൈ.എസ്.പി ബി.വിനോദിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രതിയെ 24 മണിക്കൂറിനകം പിടിക്കാൻ കഴിഞ്ഞത്. പനയംഞ്ചേരി മുതൽ ആയൂർ വരെയുള്ള സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് നടത്തിയ പരിശോധനക്കൊടുവിലാണ് ആട്ടോ ആയൂർ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതൊടെ പ്രതിയെ പിടികൂടുകയായിരുന്നു. ഈ കേസിൽ അനന്ദുകൃഷ്ണൻ എന്ന മറ്റൊരു പ്രതി കൂടി പിടിയിലാകാനുണ്ട്.
