ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റീൻ കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. . 65 വയസ്സ് കഴിഞ്ഞവർ , 10 വയസ്സിൽ താഴെയുള്ള കുട്ടികൾ , ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ തുടങ്ങിയ പരിഗണനാ വിഭാഗത്തിൽ പെട്ടവർ വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മൂക്കും വായും മറയ്ക്കുന്ന രീതിയിൽ മാസ്ക് ധരിക്കേണ്ടതാണ്. പുനരുപയോഗിക്കാവുന്ന മാസ്ക് ആണെങ്കിൽ ഓരോ ദിവസവും കഴുകി ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാവുന്നതാണ്.
ഡിസ്പോസിബിൾ മാസ്ക് ആണെങ്കിൽ ഒരു തവണ ഉപയോഗിച്ചതിന് ശേഷം ശരിയായ രീതിയിൽ നിർമാർജനം ചെയ്യേണ്ടതാണ് .
പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്ന് 6 അടിയെങ്കിലും അകലം പാലിക്കേണ്ടതാണ് .
ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ് .
