തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറ യിനിൽ പ്രവേശിപ്പിച്ച വ്യക്തി സ്ഥാപനത്തിൽ നിന്നും മുങ്ങി. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടൻ (42) ആണ് ക്വാറൻറ യിനിൽ നിന്നും ചാടിപ്പോയത്. കർണ്ണാടകത്തിൽ നിന്നും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിപ്പിച്ച ഇയ്യാളെ പഞ്ചായത്തധികൃതർ ഇടപ്പെട്ട് തോൽപ്പെട്ടി സ്വകാര്യ ലോഡ്ജിൽ ക്വാറൻറയിനിലാക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഭക്ഷണം നൽകാനായി ചെന്നപ്പോഴാണ് ഇയ്യാൾ ചാടിപ്പോയതായി അറിയുന്നത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം തിരുനെല്ലി പോലീസ് ഇയ്യാൾക്കെതിരെ കേസെടുത്തു.