ചടയമംഗലം കുരിയോട് സ്വദേശിനിയായ സ്ത്രീയെ അസഭ്യം പറഞ്ഞത് ഭർത്താവ് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം വീട്ടിൽ കടന്ന് കയറി യുവതിയേയും അമ്മയേയും ആക്രമിച്ച കേസിലെ പ്രതിയായ കുരിയോട് കുന്നുംപുറത്ത്, എസ്.എസ്.ഭവനിൽ ശോഭനകുമാറിന്റെ മകൻ 28 വയസ്സുള്ള ലിഥിൻ ആണ് അറസ്റ്റിലായത്. ചടയമംഗലം സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
