വർഷകാലത്ത് ജില്ലയിൽ ദുരന്ത സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ജില്ലയിലെത്തി. 22 പേരാണ് സംഘത്തിലുള്ളത്. സബ്ഇൻസ്പെക്ടർമാരായ അമിത് കുമാർ, ശിവ കാന്ത് പാണ്ഡേ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് ചെന്നൈയിൽ നിന്നുള്ള സംഘം ജില്ലയിൽ എത്തിയത്.സംസ്ഥാനത്തിന് അനുവദിച്ച മൂന്ന് ടീമുകളിലൊന്നാണിത്.
