തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 11 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേർക്കും, വയനാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 2 പേർക്കും, കാസർഗോഡ്, കോട്ടയം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.