തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതില്‍ 44 പേര് വിദേശത്ത് നിന്നും 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഏഴു പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്നും ഒരു മരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്നു പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
ജില്ല തിരിച്ചുള്ള പട്ടിക:
തിരുവനന്തപുരം 5
കൊല്ലം 11
ആലപ്പുഴ 8
പത്തനംതിട്ട 14
കോട്ടയം 5
തൃശൂര്‍ 4
വയനാട് 2
പാലക്കാട് 7
കോഴിക്കോട് 10
കണ്ണൂര്‍ 6
എറണാകുളം 2
മലപ്പുറം 8
കാസറഗോഡ് 12