പാലക്കാട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കടംമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു.
മീനാക്ഷി അമ്മാള്‍ മെയ് 25 നാണ് ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിത്. പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു.ചെന്നൈയില്‍ നിന്നും മെയ് 25ന് വാളയാര്‍ അതിര്‍ത്തി വഴിയാണ് മീനാക്ഷിയമ്മാള്‍ കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി മരണപ്പെട്ട മീനാക്ഷിയമ്മാളിന്റെ കോവിഡ് പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. മെയ് 25നാണ് ചെന്നൈയില്‍നിന്ന് വാളയാര്‍ വഴി മീനാക്ഷിയമ്മാള്‍ നാട്ടിലെത്തിയത്. ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പനിയും പ്രമേഹവും കൂടിയതിനെത്തുടര്‍ന്ന് മെയ് 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും മരണശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.