കൊല്ലം : അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ 38 പവന് സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു.
