പത്തനംത്തിട്ട : അഞ്ചലില്‍ ഉത്ര എന്ന യുവതിയെ വിഷ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. ഉത്രയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ട നിലയിൽ ഇന്ന് സൂരജിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛനാണ് ക്രൈംബ്രാഞ്ചിന് സ്വർണ്ണം കാണിച്ചുകൊടുത്തത്. അച്ഛന് കാര്യങ്ങൾ അറിയാമെന്ന് സൂരജ് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് രാവിലെയോടെ നടത്തിയ തെളിവെടുപ്പിനൊടുവിലാണ് അറസ്റ്റ്. രാത്രിയോടെയാണ് സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
