കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ വാന്‍പോറ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. സൈന്യം, സി.ആര്.പി.എഫ്, പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് ഓപറേഷന് നടത്തിയത്. പ്രദേശത്ത് നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. കുല്‍ഗാം ജില്ലയിലെ തന്നെ മന്‍സ്ഗാം പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു
