താമരശ്ശേരി ചുരം ആറാം വളവിൽ സിമന്റ് ലോറിക്ക് തീ പിടിച്ചു. കോഴിക്കോട് രജിസ്ട്രേഷനിൽ ഉള്ള KL 11 BN1611 എന്ന ലോറിക്കാണ് തീപിടിച്ചത്. കൽപ്പറ്റയിൽ നിന്നും രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രാത്രി 12.30 മുതൽ ചുരത്തിൽ രണ്ട് മണിക്കൂർ നേരം ഗതാഗത തടസ്സമുണ്ടായി. ലോറി പൂർണ്ണമായും കത്തി നശിച്ചു.ആളപായം ഇല്ല. ഡിസ്ക്ക് ചൂടായതാകാം തീപിടുത്തത്തിന് കാരണം എന്ന് കരുതുന്നു.
