രണ്ട് പ്രതികൾക്ക് കോവിഡ്; ആശങ്കയിൽ വെഞ്ഞാറമൂട് പോലീസ്

16 ജയില്‍ ജീവനക്കാരും റിമാന്‍ഡ് പ്രതികളുമുള്‍പ്പെടെ 50 പേരെ നിരീക്ഷണത്തിലാക്കി
തിരുവനന്തപുരം : റിമാന്‍ഡിലായ രണ്ട് പ്രതികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ്ജയിലില്‍ 16 ജയില്‍ ജീവനക്കാരും റിമാന്‍ഡ് പ്രതികളുമുള്‍പ്പെടെ 50 പേരെ നിരീക്ഷണത്തിലാക്കി. രണ്ട് പ്രതികളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ നെയ്യാറ്റിന്‍കര നഗരസഭയിലെ ഹെല്‍ത്ത് വിഭാഗത്തിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ജയിലും പരിസരവും അണുവിമുക്തമാക്കി. ജയില്‍ സൂപ്രണ്ടുള്‍പ്പെടെ 16 ജീവനക്കാരെയും തടവുകാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കോവിഡ് പരിശോധനാഫലം വരുന്നത് വരെ ജയില്‍ ജീവനക്കാര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകില്ല. തടവുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടെ റിമാന്‍ഡ് പ്രതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് റിമാന്‍ഡ് ചെയ്യപ്പെടുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുവാന്‍ ഇവിടെയായിരുന്നു സംവിധാനം സജ്ജീകരിച്ചിരുന്നത്. എന്നാല്‍ അബ്കാരി കുറ്റകൃത്യങ്ങളുടെയും അറസ്റ്റിലാകുന്നവരുടെയും എണ്ണം പെരുകിയതോടെയാണ് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലും നിരീക്ഷണ ജയിലുകളുടെ പട്ടികയിലായത്.
വെഞ്ഞാറമൂട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത അബ്കാരി കേസ് പ്രതിയായ ഒരാള്‍ക്കും അബ്കാരി കേസിലും ആംസ് ആക്ടിലും പ്രതിയായ മറ്റൊരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്ബ് വെഞ്ഞാറമൂട് പാറയ്ക്കല്‍ സ്വദേശിയായ ഒരു അബ്കാരി കേസ് പ്രതിക്ക്
കോവിഡ് സ്ഥിരീകരിച്ചിരുന്നു. അബ്കാരി കേസ് പ്രതികളുടെ അറസ്റ്റോടെ വെഞ്ഞാറമൂട്ടില്‍ കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിലായി.
അതേസമയം പാറയ്ക്കല്‍ സ്വദേശിയുടെ കോവിഡ് ബാധയുടെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ലാതിരിക്കുകയും ഇയാളുടെ
സമ്പർക്കപ്പട്ടികയിലുള്ള അൻപതോളം പേര്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്യവേ , വീണ്ടും വെഞ്ഞാറമൂട് നിന്ന്
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടാകുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലെ ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പ്രതികളെ ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് രോഗബാധയുടെ ഉറവിടം തേടും.
There are no comments at the moment, do you want to add one?
Write a comment