വയനാട് : എം പി വീരേന്ദ്രകുമാറിന്റെ മൃതദേഹം വയനാട് പുളിയാര്‍ മലയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദഹേം 4.40 ഓടെയാണ് പുളിയാര്‍മലയിലെ ശ്മശാനത്തിലെത്തിച്ചത്. മകന് എംവി ശ്രേയാംസ് കുമാറാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങളോടൊയാണ് സംസ്കാരവും പൊതുദര്‍ശനവും നടന്നത്.
വാർത്ത : നൂഷിബാ കെ എം [ വയനാട് ]
വീഡിയോ 👇👇👇

