ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മാധ്യമപ്രവര്ത്തകന് കോവിഡ് ബാധിച്ച് മരിച്ചു. ഡി.ഡി ന്യൂസ് ക്യാമറാമാൻ യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ഇന്നലെയാണ് മരണം സംഭവിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിതീകരിക്കുകയായിരുന്നു. ഡി.ഡി ന്യൂസിന്റെ സ്റ്റുഡിയോ അണുനശീകരണത്തിനായി താല്‍ക്കാലികമായി അടച്ചു. ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് യോഗേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
