ജിദ്ദ : കോവിഡ് ബാധിച്ച് സൗദിയിൽ മലയാളികൾ ഉൾപ്പടെ 16-പേർ കൂടി മരിച്ചു. വ്യാഴാഴ്ച സൗദിയിൽ 1,644 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച വൈറസ് കേസുകൾ 80,185 ആയി. ഇതിൽ 441 പേർ മരിച്ചു. മരിച്ചവരിൽ മൂന്നു പേർ മലയാളികളാണെന്നാണ് വിവരം.
കോഴിക്കോട് പെരുമണ്ണ തെക്കേപാടത്ത് വിപി അബ്ദുൽ ഖാദർ (55), മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കൽ അക്കരപറമ്പിൽ സിയാഹുൽ ഹഖ് (33), ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പി (48), എന്നിവരാണ് മരിച്ചത്.