വയനാട്ടിൽ മൂന്ന് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥീരികരിച്ചത്. ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി രോഗമുക്തരായതോടെ നിലവിൽ 10 പേർ മാത്രമാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ നിന്നും വന്ന പനമരം പള്ളിക്കുന്ന് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പുതുതായി കൊവീഡ് സ്ഥിരികരിച്ചത്. ഇവർ കഴിഞ്ഞ 24 നാണ് നാട്ടിലെത്തിയത്. മൂന്നും പേരും വീടുകളിൽ തന്നെ നീരിക്ഷണത്തിൽ കഴിഞ്ഞതിനാൽ കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടാകാനുള്ള സാഹചര്യമില്ലെന്നാണ് നിഗമനം.
അതേ സമയം നിലവിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടിരോഗം മാറി ആശുപത്രി വിട്ടു . കോയമ്പേട് മാർക്കറ്റിൽ നിന്നും വൈറസ് ബാധിച്ച ട്രക്ക് ഡ്രൈവറാണ് രോഗമുക്തി നേടിയത്. ഇദ്ദേഹമായുള്ള സമ്പർക്കം വഴി പതിനഞ്ച് പേർക്ക് വൈറസ് ബാധിച്ചിരുന്നു. നിലവിൽ 10 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
3807 പേര്‍ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 328 ആളുകള്‍ ഉള്‍പ്പെടെ 1634 പേര്‍ കോവിഡ് കെയര്‍ സെന്ററിലാണ് നിരീക്ഷണത്തിലുള്ളത്.