ഇന്നലെ വരെ മരിച്ചത് 173 പേര്
തിരുവനന്തപുരം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും മലയാളികള്‍ മരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് ബാധിച്ച് മരിച്ച വിദേശത്തുള്ള പ്രവാസികള്‍ 124 പേരായിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം അത് 173 ആയി ഉയര്‍ന്നു. അവരുടെ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.