വിവിധ സ്ഥലങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാര്‍ സ്വദേശികളായ രാജാറാം മാന്‍ഖി, ധരന്‍ജയ് മാന്‍ഖി, ബാംബംകുമാര്‍, മനോജ് ചൗഹാന്‍, സാരജ് പ്രസാദ് ചൗഹാന്‍, ജിതേന്ദ്ര മുഷാര്‍, പ്രഭാഷ് കുമാര്‍ ചൗഹാന്‍ എന്നീ ഏഴ് പേര്‍ ആര്യങ്കാവ് ചെക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്‍റെ പരിശോധനയില്‍ പിടിയിലായി.
വാഹനത്തിന്‍റെ ഡ്രൈവറും സഹായിയുമായ ഹരിയാന സ്വദേശികളായ ശിവശങ്കര്‍, ഡാബ്ളു ചൗഹാന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു. പിടിയിലായ തൊഴിലാളികളെ കേസ് എടുത്ത ശേഷം ആര്യങ്കാവ് സ്ക്രീനിംഗ് സെന്‍ററില്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം ക്വാറന്‍റൈന്‍ സെന്‍ററിലാക്കി.
തുടര്‍ന്ന് ഇവരെ പാസ് നല്‍കി ജന്മനാട്ടിലേക്ക് കയറ്റി അയക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. പിടിയിലായ തൊഴിലാളികള്‍ എറുണാകുളത്ത് നിന്ന് കാല്‍ നടയായി കൊല്ലത്ത് എത്തുകയും അവിടെ നിന്ന് ഛത്തീസ്ഖണ്ഢ് രജിസട്രേഷനിലുള്ള വാഹനം കണ്ടതിനെ തുടര്‍ന്ന് ഡ്രൈവറെ സ്വാധീനത്തിലാക്കി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നു.