കൊട്ടാരക്കര : നെടുവത്തൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ ആൾ കൊട്ടാരക്കര പോലീസിൻറെ പിടിയിലായി. കൊട്ടാരക്കര നീലേശ്വരം കാടാം കുളം എന്ന സ്ഥലത്തെ പ്രസന്ന മന്ദിരത്തിൽ പ്രതാപൻ മകൻ റിഷഫ് പി നായർ (24) ആണ് പോലീസ് പിടിയിലായത് . ഇയാളുടെ കൈവശം 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുൻപും കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾക്കെതിരെ ശാസ്താംകോട്ട കുണ്ടറ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ ആൾ. കൊട്ടാരക്കര ഡിവൈഎസ്പി നാസറുദ്ദീന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര സി ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രാജീവ് മനോജ് ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ രാധാകൃഷ്ണപിള്ള ആശിഷ് കോഹൂർ ജയകുമാർ സജി ജോൺ വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
