വെട്ടിക്കവല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി.

AIYF-AISF വെട്ടിക്കവല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയുടെ പരിധിയിലുള്ള Govt ഹൈ സ്കൂൾ തലച്ചിറ, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സദാനന്ദപുരം, ദേവസ്വം ബോർഡ് സ്കൂൾ, വെട്ടിക്കവല ഹയർ സെക്കന്ററി സ്കൂൾ കവാടം, വിവിധ കേന്ദ്രങ്ങളിലെ പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കി..
തലച്ചിറയിൽ നടന്ന ചടങ്ങിൽ Aiyf ജില്ലാ വൈസ് പ്രസിഡന്റ് സ :എം മഹേഷ് അധ്യക്ഷനായ യോഗത്തിൽ CPI ജില്ലാ കൗൺസിൽ അംഗവും AIYF മുൻ ജില്ലാ സെക്രട്ടറി യുമായ സ :എ എസ് ഷാജി ഉൽഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് കൊണ്ട് CPI ജില്ലാ എക്സിക്യൂട്ടീവ് അംഗം സ :ജി ആർ രാജീവൻ, AIYF വെട്ടിക്കവല മേഖലാ സെക്രട്ടറി സ :റോയി കരിക്കം, AISF മണ്ഡലം സെക്രട്ടറി സ :സുജിത്ത് കുമാർ, CPI വെട്ടിക്കവല മേഖല കമ്മിറ്റി സെക്രട്ടറി സ :റ്റി എസ് ജയചന്ദ്രൻ, തലച്ചിറ സ്കൂൾ പി റ്റി എ പ്രസിഡന്റ് ഷാനവാസ് ഖാൻ തുടങ്ങിയർ സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് AIYF നേതാക്കളായ സ :രാഹുൽ രാജീവ്, സ :ജോമോൻ ജെ എസ്, സ :ബിനു നിരപ്പിൽ, സ :ആൽബിൻ സദാനന്ദപുരം, സ :ബിനു കരിക്കം, സ :വിനോദ് കുമാർ, AISF നേതാക്കൾ ആയ സ :ആൽവിൻ പനവേലി, അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
There are no comments at the moment, do you want to add one?
Write a comment