കുണ്ടറ : പ്രതി പുനുക്കന്നൂര്‍ ഉടയന്‍കാവ് കാവ് ക്ഷേത്രത്തില്‍ ഗാനമേളക്കിടയില്‍ ഡാന്‍സ് കളിച്ചത് വാദിയും ഉടയൻ കാവ് മഹാദേവർ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ കൊറ്റങ്കര വില്ലേജില്‍ പുനുക്കന്നൂര്‍ ചേരിയില്‍ സൊസൈറ്റി ജംക്ഷന് സമീപം നിവേദ്യം വീട്ടില്‍ കുട്ടന്‍പിള്ള മകന്‍ 43 വയസ്സുള്ള അജീഷ്കുമാറ് തടഞ്ഞതിലുള്ള വിരോധം നിമിത്തം വാദിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കമ്പിവടികൊണ്ടും വീടിന്‍റെ ജനാലകളും വാതിലുകളും അടിച്ച് തകര്‍ക്കുകയും കാറിന്‍റെ കണ്ണാടിയും മറ്റും അടിച്ച് തകര്‍ക്കുകയും ചെയ്ത ലോഡിങ് വർക്കുകാരനായ കൊറ്റങ്കര വില്ലേജില്‍ പുനുക്കന്നൂര്‍ ചേരിയില്‍ രാജീവ് ഭവനില്‍ ദാമോദരന്‍പിള്ള മകന്‍ കൊച്ചുണ്ണി എന്ന് വിളിക്കുന്ന 34 വയസ്സുള്ള രാജേഷ്, മോഹനേയും പ്രതിയെ പണം വാങ്ങി മൂന്നാഴ്ചയായി ഒളിവിൽ താമസിപ്പിച്ചു വന്ന ആലുംമൂട് എല്ലുകുഴിയിൽ വാടകയ്ക്ക് താമസിച്ച് വരുന്ന പ്രൈവറ്റ് ബസ് ഡ്രൈവറായ നിസ്സാറിനെയും കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു കുണ്ടറ എസ്.ഐ വിദ്യാധിരാജ്, ജൂനിയർ S I രഞ്ജിത് CP0 മാരായ റിജിൻ ,സിബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.