പുനലൂർ : പുനലൂർ സിറ്റി സ്കാനിങ് സെന്ററിൽ x ray എടുക്കാൻ വന്ന യുവതിയെ കടന്നു പിടിച്ച കടക്കൽ ചുണ്ട സ്വദേശി റ്റി.റ്റി ഹൗസിൽ റഫീക്കിന്റെ മകൻ തൻസിർ (25) നെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആയിരുന്നു സംഭവം.യുവതി കടുത്ത നടുവേദനയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വന്നിരുന്നു .തുടർന്ന് ഡോക്ടർ x ray എടുക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യുവതി ഇന്നലെ വൈകുന്നേരം പുനലൂർ സിറ്റി സ്കാനിംഗ് സെന്ററിൽ എത്തുകയായിരുന്നു. ആ സമയം വനിത സ്റ്റാഫ് ഇല്ലായിരുന്നു. പ്രതി യുവതിയെ കടന്ന് പിടിച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ യുവതി രക്ഷപ്പെടുകയും തുടർന്ന് പുനലൂർ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് കേസ് എടുത്തു. SI മാരായ രാജ് കുമാർ, സജീബ് ഖാൻ,ഗോപകുമാർ, ASI രാജൻ, CPO മാരായ അഭിലാഷ്, രജിത് ലാൽ, ശബരീഷ്, ജിജോ എന്നിവർ ചേർന്ന സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് SHO ബിനു വർഗീസ് SI രാജ്കുമാർ എന്നിവർ അറിയിച്ചു.
