കൊട്ടാരക്കര : കോവിഡ്-19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കൊല്ലം റൂറല്‍ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികള്‍ അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങി തുടങ്ങി. കുണ്ടറ, ഈസ്റ്റ് കല്ലട ശൂരനാട്, കൊട്ടാരക്കര, ശാസ്താംകോട്ട, പുത്തൂര്‍, പത്തനാപുരം, പുനലൂര്‍ കുന്നിക്കോട് ,അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍, ചടയമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ആകെ 730 അതിഥി തൊഴിലാളികളാണ് പ്രത്യേക കെ.എസ്.ആര്.ടി.സി വാഹനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്തി അവിടെ നിന്നും പശ്ചിമബംഗാളിലേക്കുളള പ്രത്യേക ട്രെയിനില്‍ യാത്രയാക്കുന്നത്.
ഓരോ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുളള പ്രത്യേക ലെയ്സണ്‍ ഓഫീസര്‍മാര്‍ ഇവരുടെ ക്ഷേമം ഉറപ്പ് വരുത്തി സ്റ്റേഷനില്‍ നിന്നും യാത്രയാക്കുന്നതും, പ്രത്യേകം പോലീസ് സുരക്ഷയോടെ ഇവരെ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ജില്ലാ ലേബര്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്കു ശേഷമാണ് ഇവര്‍ യാത്രയാകുന്നത്.
ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ഗ്രേഡിംഗ് സമ്പ്രദായത്തിലൂടെ മികച്ചക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതിനാല്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരാതികള്ക്കിടനല്കാതെ അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ജില്ലാ പോലീസിന് കഴിഞ്ഞു. ശുഭകരമായ യാത്രാശംസകള്‍ നേര്‍ന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അതിഥി തൊഴിലാളികളെ യാത്രയാക്കി.
