കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ച് ഒൻപതു പേര്‍ കൂടി മരിച്ചു. വൈറസ് ബാധയെതുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 138 ആയി.
319 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 955 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 19564 ആയി. ഇവരില്‍ 6311 പേര്‍ ഇന്ത്യാക്കാരാണ്.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഫര്‍വ്വാനിയ 332, അഹമദി 188, ഹവല്ലി 197, കേപിറ്റല്‍ 126, ജഹറ 112.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 119 പേരും ജിലീബില്‍ നിന്ന് 77പേര്‍ക്കും ഖൈത്താനില്‍ നിന്ന് 67 പേര്‍ക്കും സാല്‍മിയയില്‍ നിന്ന് 66 പേര്‍ക്കുമാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്