പവിത്രേശ്വരം പഞ്ചായത്തിൽ കുടുബശ്രീ ഫണ്ട് സംബന്ധിച്ച് തർക്കം ഉണ്ടാവുകയതിനെ തുടർന്ന് നാല് പഞ്ചായത്ത് അംഗങ്ങൾ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ശോഭയുടെ മുറിയിൽ എത്തി തർക്കം ഉണ്ടായതിനെ തുടർന്ന് ചെയർപേഴ്സൺ വൈസ് പ്രസിഡന്റ് രാധാകൃഷ്ണനെ വിളിച്ച് വരുത്തുകയും തർക്കം കൈയ്യാങ്കളിയിലെത്തുകയുമായിരുന്നു. മാറനാട് പഞ്ചായത്ത് അംഗം രാധാമണിയെ കയ്യേറ്റം ചെയ്തു എന്ന പരാതിയിൽ വൈസ് പ്രസിഡന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ സി.ഡി.എസ്. ചെയർപേഴ്സൺ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. ഇയാളുടെ മൊഴിപ്രകാരം തർക്കത്തിനെത്തിയ മെമ്പർ മാർക്കെതിരെയും കേസ് എടുത്തു. സംഭവത്തെ തുടർന്ന് സ്റ്റേഷനിൽ തടിച്ചു കൂടിയ വരെ പോലീസ് ലാത്തി വീശി ഓടിച്ചു.
