ലണ്ടന്‍ : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് ചൊവ്വാഴ്ച പുറപ്പെട്ട വിമാനത്തില്‍ അര്‍ഹരായ പല മലയാളികളേയും തടഞ്ഞതായി പരാതി. സീറ്റു ലഭിച്ചിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം അധികാരികളുടെ സ്വന്തക്കാരായ ചിലര്‍ക്ക് വേണ്ടി വെട്ടിമാറ്റുകയായിരുന്നു. ലണ്ടനില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഉള്ള വിമാനം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാല്‍ പിന്നീട് ഇത് മുംബൈ വിശാഖപട്ടണം വഴി ആക്കുകയായിരുന്നു. അവസാന നിമിഷത്തില്‍ മുംബൈ വഴി വിമാനം തിരിച്ചുവിടാനുള്ള തീരുമാനം വേണ്ടപ്പെട്ടവരെ തിരുകികയറ്റാന്‍ വേണ്ടി ആയിരുന്നു എന്നാണ് മനസ്സിക്കുന്നതെന്ന് മലയാളി സംഘടനയായ സമീക്ഷ യുകെ പറഞ്ഞു. ഈ അവഗണനയില്‍ കടുത്തപ്രതിഷേധമുണ്ടെന്ന് സമീക്ഷ അറിയിച്ചു