കൊട്ടാരക്കര : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി KSRTEA(CITU) യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോയിൽ പെയിൻ്റിംഗും ശുചീകരണ പ്രവർത്തനവും നടത്തി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. അസോസിയേഷൻ നേതാക്കളായ എസ്.രാജേന്ദ്രബാബു ,കെ.ബിജു കുമാർ ,കെ ആർ ഉണ്ണി ,എം.ശ്രീകുമാർ, എസ്.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി
