കല്‍പ്പറ്റ : വയനാട്ടില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് പോസിറ്റീവ് കേസുകളില്ലാതെ വയനാട് മുന്നോട്ട് പോകുന്നത്. ഇന്ന് 4 പേര്‍ രോഗവിമുക്തി നേടിയത് ജില്ലയ്ക്ക് ഏറെ ആശ്വാസകരമാകുകയും ചെയ്തു. ലോറി െ്രെഡവറുടെ മകന്‍, മരുമകന്‍, മാനന്തവാടി സ്‌റ്റേഷനിലെ കമ്മന സ്വദേശിയായ പോലീസുകാരന്‍, വിദേശത്ത് നിന്നും വന്ന ചീരാല്‍ സ്വദേശിയായ യുവാവ് എന്നിവരാണ് രോഗവിമുക്തി നേടിയത്. കൂടാതെ മാനന്തവാടി സ്‌റ്റേഷനിലെ മലപ്പുറം സ്വദേശിയായ പോലീസുകാരനും ഇന്ന് രോഗവിമുക്തി നേടി.
ലോറി ഡ്രൈവറുടെ മകനും, മരുമകനും മെയ് 14നാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത ദിവസമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വിദേശത്തു നിന്നു വന്ന ചീരാല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ഭേദമായ മലപ്പുറം സ്വദേശിയായ മാനന്തവാടി സ്‌റ്റേഷനിലെ പോലീസുകാരന്റെ കണക്ക് മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തുക. ലോറി ഡ്രൈവറുടെ മകനും, മരുമകനും, അമ്മയും രോഗവിമുക്തി നേടിയെങ്കിലും ഭാര്യയും, മകളും, കൊച്ചുമക്കളും നിലവില്‍ അദ്ദേഹത്തോടൊപ്പം ചികിത്സയില്‍ കഴിഞ്ഞു വരികയാണ്. കൂടാതെ ഇന്ന് രോഗവിമുക്തി നേടിയ ചീരാല്‍ സ്വദേശിയുടെ ഗര്‍ഭിണിയായ ഭാര്യയും ചികിത്സയില്‍ കഴിഞ്ഞു വരികയാണ്. ഇന്ന് 4 പേര്‍ക്ക് രോഗം ഭേദമായതോടെ ഇതുവരെ ജില്ലയില്‍ രോഗവിമുക്തി നേടിയവരുടെ ആകെ എണ്ണം പത്തായി. നിലവില്‍ ചികിത്സയിലുള്ളവര്‍ ഇനി 11 പേരാണ്.