കൊട്ടാരക്കര : ലോക്ക് ഡൗൺ കാലയളവിൽ വെട്ടിക്കവല ദേശസേവാസമിതി വായനശാലയും വെട്ടിക്കവല സർവ്വീസ് സഹകരണ ബാങ്കും ഭക്ഷ്യ സുരക്ഷയ്ക്കായി വിഭാവനം ചെയ്ത സ്വപ്ന പദ്ധതി ഹരിതം – അതിജീവനത്തിന് തുടക്കമായി.

സംസ്ഥാന കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ശ്രീ.കെ.രാജഗോപാൽ പച്ചക്കറി വിത്ത് നട്ടു കൊണ്ട് ഈ കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ.എം.അനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം ശ്രീ .എം.ബാലചന്ദ്രൻ സ്വാഗതം ആശംസിച്ചു. സഹകരണ വകുപ്പ് ഇൻസ്പെക്ടർ ശ്രീ.ബാലമുരളി ,വായനശാലാ പ്രസിഡൻ്റ് ശ്രീ. ജി.പത്മനാഭപിള്ള , ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് ശ്രീ. പ്രകാശ് ലക്ഷ്മണൻ പച്ചൂർ വാർഡ് മെമ്പർ ശ്രീമതി.സിന്ധു സുരേഷ് ,ബാങ്ക് ഭരണസമിതി അംഗം രാജേന്ദ്രൻ പദ്ധതി നോഡൽ ഓഫീസർ വി.ജയചന്ദ്രൻ കോ-ഓർഡിനേറ്റർ എം.ശ്രീകുമാർ ഗ്രന്ഥശാലാ ഭാരവാഹികളായ എം.വേണുഗോപാൽ, എസ്.ഗിരീഷ്കുമാർ, ജി.എം.എച്ച്.എസ്.എസ് PTA പ്രസിഡൻ്റ് ശ്രീ.ബി.ഉണ്ണികൃഷ്ണൻ നായർ പൊതു പ്രവർത്തകരായ എസ്.ഷാനവാസ് ഖാൻ, ആർ.മോഹനൻ എന്നിവർ പങ്കെടുത്തു.