കുവൈറ്റ് സിറ്റി : കുവൈറ്റിൽ 325 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 18,609 ആയി.
അഞ്ചുപേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 129 ആയി. വ്യാഴാഴ്ച 320 പേര് ഉള്‍പ്പെടെ 5205 പേര് രോഗമുക്തി നേടി. ബാക്കി 13,275 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 181 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
261,071 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റ് 383, ഹവല്ലി ഗവര്‍ണറേറ്റ് 173, അഹ്മദി ഗവര്‍ണറേറ്റ് 276, ജഹ്റ ഗവര്‍ണറേറ്റ് 103, കാപിറ്റല്‍ ഗവര്‍ണറേറ്റ് 107 എന്നിങ്ങനെയാണ് പുതിയ കേസുകള്‍. റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ ജലീബ് അല്‍ ശുയൂഖ് 91, ഫര്‍വാനിയ 116, മഹബൂല 79, ഖൈത്താന്‍ 91 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.