മലപ്പുറം: മൂന്ന് പേര്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശിയായ 49 കാരന്, മുംബൈയിലെ വര്‍ളിയില്‍ നിന്നെത്തിയ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശിയായ 48 കാരന്, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശിയായ 34 കാരന് എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു. ഇവര്‍ മൂന്ന് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
