കൊറോണയുടെ മറവിൽ ഇരട്ടിയിലധികം വൈദ്യുതി ചാര്‍ജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് “യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഉമ്മന്നൂർ മണ്ഡലം കമ്മിറ്റി വാളകം കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഉമ്മന്നൂർ മണ്ഡലം പ്രസിഡന്റ് ജിജോയ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച പരിപാടി യു ഡി എഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരോജിനി ബാബു, വാളകം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാംസൺ വാളകം, കെ എസ് യു മണ്ഡലം പ്രസിഡന്റ് അമൽ ഷാജി, അഭിലാഷ്, സാജൻ തോമസ്. സാജൻ സാം. മെൽബിൻ എന്നിവർ സംസാരിച്ചു.