വിമാനത്തില്‍ 75 ഗര്‍ഭിണികളും 35 മറ്റു രോഗികളും ; വൈദ്യസഹായത്തിനായി ഡോക്ടര്‍മാരും നഴ്സുമാരും
ദുബായ് : വന്ദേ ഭാരത് രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനമായ ദുബായ്-കൊച്ചി വിമാനം പുറപ്പെട്ടു. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.27 ( ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2.57 ) നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബായ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ 2 ല്‍ നിന്നും പറന്നുയര്‍ന്നത്. ഐ.എക്സ് 434 വിമാനത്തില്‍ 75 ഗര്‍ഭിണികളും 35 രോഗികളും, ഇവര്‍ക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും ഉള്‍പ്പടെ 181 യാത്രക്കാരാണ് ഉള്ളത്.