ന്യൂഡല്‍ഹി : കോവിഡ് 19 പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ ധനസഹായം. നൂറ് കോടി ഡോളറിന്റെ ധനസഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. 7,500 കോടി ഡോള`റിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം.
ആരോഗ്യം, സാമൂഹിക സുരക്ഷിതത്വം, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ ഇന്ത്യയുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാനാണ് ധനസഹായം നല്‍കുന്നതെന്ന് ലോകബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് വ്യക്തമാക്കി. സാമൂഹിക സുരക്ഷക്ക് അനുവദിച്ച 100 കോടി ഡോളര്‍ സഹായത്തിന്റെ ഫലം നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ക്കാണ് വിനിയോഗിക്കേണ്ടത്.