ആവണീശ്വരം : ചക്കുപാറ, അഭി നിവാസില്‍ ശശിധരന് മകന് വിനോദ് (42) നെ 2019 ഫെബ്രുവരി മാസം ആവണീശ്വരം റെയില്വെസ്റ്റേഷന് സമീപം വച്ച് വെട്ടപരിക്കേല്പിച്ച് ഒന്നര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയായ ആവണിശ്വരം ചക്കുപാറ ചരുവിള വീട്ടില്‍ ഓമനക്കുട്ടന് മകന് ശിവൻ (23) നെ കുന്നിക്കോട് പോലീസ് പിടികൂടി. പ്രതിയുടെ വാഹനം കുന്നിക്കോട് പോലീസിന് കാട്ടിക്കൊടുത്ത് പിടിപ്പിച്ചത് പരാതിക്കാരനാണ് എന്ന് ധരിച്ചായിരുന്നു ആക്രമണം നടത്തിയത്. കുന്നിക്കോട് സി.ഐ.മുബാറക്ക്, എസ്.ഐ.ബിനു, ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയായ ബിജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
