കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽക്കുന്നതിനായി കഞ്ചാവ് പൊതികളിൽ സൂക്ഷിച്ചു കച്ചവടം നടത്താൻ ശ്രമിച്ച വികലാംഗനായ യുവാവ് പോലീസിന്റെ പിടിയിൽ ആയി. പുനലൂർ ഐക്കരക്കോണം താഴെകടവാതുക്കൽ സ്വദേശി ആയ രാഹുൽ (24) ആണ് പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ കുറെ നാൾ ആയി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ വർഷം ഒരു അപകടത്തിൽ വലതു കൈപ്പത്തി നഷ്ടപ്പെട്ട ഇയാൾ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് കഞ്ചാവ് നൽകുന്നതായി പരാതി ഉണ്ടായിരുന്നു. പിടിച്ച സമയo 10 പൊതി കഞ്ചാവ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നു. പുനലൂർ ഡി വൈ എസ് പി അനിൽ ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ സ്റ്റേഷനിലെ എസ് ഐ മാരായ രവി, ഗോപകുമാർ, എ എസ് ഐ മാരായ രാജൻ, ബിനീഷ് പാപ്പച്ചൻ, സി പി ഒ മാരായ ജിജോ, ശബരീഷ്, രജിത്, അഭിലാഷ് എന്നിവർ ചേർന്ന സംഘം ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് മാഫിയക്കെതിരെ ഇനിയും ശക്തമായ നടപടികൾ ഉണ്ടാകും എന്ന് എസ് എച്ച് ഒ ബിനു വർഗീസ്, എസ് ഐ മാരായ രവി, ഗോപകുമാർ എന്നിവർ അറിയിച്ചു
