വയനാട്ടിൽ പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു

വയനാട്ടിൽ പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മെയ് 2ന് രോഗ ബാധ ഉണ്ടായ കോയമ്പേട് സ്വദേശിയുടെ മകനും, മരുമകനും, ഒരു പോലീസുകാരനും ആണ് രോഗബാധ സ്ഥിരീകരിച്ചത്. മാനന്തവാടി പോലീസ്റ്റേഷനിലെ വള്ളിയൂർകാവ് കമ്മന സ്വദേശി ആയ ഉദ്യോഗസ്ഥൻ അടക്കം ഇപ്പോൾ ജില്ലയിൽ 13 പേർ ആണ് ചികിത്സയിൽ ഉള്ളത്. മൂന്ന് പേർ രോഗവിമുക്തർ ആയത് അടക്കം മൊത്തം 16 കോവിഡ് കേസുകൾ ആണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മാനന്തവാടി സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അന്യജില്ലക്കാരായ രണ്ടു പോലീസുകാർ ഉൾപ്പെടെ ഇപ്പോൾ കോയമ്പേട് സ്വദേശിയിൽ നിന്നും രോഗം പകർന്നവർ 12 പേർ ആയി.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 87 പേര്‍ കൂടി നിരീക്ഷണത്തിലായി. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1956 ആണ്. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച 10 പേര്‍ അടക്കം 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 101 പേര്‍ വ്യാഴാഴ്ച്ച നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 871 സാമ്പിളുകളില്‍ 749 ആളുകളുടെ ഫലം ലഭിച്ചു. 736 എണ്ണം നെഗറ്റീവാണ്. 117 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ ജില്ലയില്‍ നിന്നും 58 സെന്റിനല്‍ സാമ്പിളുകള്‍ കൂടി വ്യാഴാഴ്ച്ച പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 998 സെന്റിനല്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 792 എണ്ണം നെഗറ്റീവാണ്. 206 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
There are no comments at the moment, do you want to add one?
Write a comment