പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കോശി എബ്രഹാം (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗത്തിനിടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നത് ആരോഗ്യവകുപ്പില്‍ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും