കൊല്ലം: കൊല്ലത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു മൂന്ന് പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയി. ഇതോടെ കൊല്ലം കോവിഡ് മുക്തമായി. ഇത് വരെ 20 പേർക്കാണ് കൊല്ലം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 29നാണ് കൊല്ലം ജില്ലയിൽ അവസാനമായി ഒരാൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. 15 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിൻ്റെ ആശ്വാസത്തിലാണ് ജില്ല.
