ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ 1.150 കിലോഗ്രാം കഞ്ചാവുമായി രണ്ട് കണ്ണൂർ സ്വദേശികളെ പിടികൂടി. കണ്ണൂർ ജില്ലയിൽ മാലൂർ സ്വദേശികളായ കൈതോൽ താഴെ വീട്ടിൽ ഭരതൻ ചിറ്റാക്കണ്ടി ( 47), മുസമ്മിൽ വില്ലയിൽ അബ്ദുസ്സലാം (32) എന്നിവരെ എക്സൈസ് ഇൻസ്പെക്ടർമാരായ ഷറഫുദ്ദീൻ ടി, ഷിജു.എസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പിക്കപ്പ് ജീപ്പിൽ പഴവർഗ്ഗങ്ങൾക്കിടയിൽ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്തി കൊണ്ടുവന്നത്. ഇവരെ മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കും. പ്രിവൻ്റീവ് ഓഫീസർ സുരേഷ് വെങ്ങാലികുന്നേൽ സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് കെ.എസ്, അരുൺ പി.ഡി, സജി മാത്യു, മാനുവൽ ജിംസൺ, വിപിൻ കുമാർ പി.വിഎന്നിവർ പങ്കെടുത്തു പരിശോധനയിൽ പങ്കെടുത്തു.
