മുംബൈ : മഹാരാഷ്ട്ര പോലീസ് സേനയിലെ 1,001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 142 പേരുടെ രോഗം ഭേദമായെന്നും 851 പേര് നിരീക്ഷണത്തില്‍ തുടരുന്നുമുണ്ട്. എട്ട് പേര് മരിച്ചു.
ലോക്ക്ഡൗണ്‍ കാലയളവില്‍ പോലീസിനെ ആക്രമിച്ച 218 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 770 പേരെ പോലീസ് അറസ്റ്റു ചെയ്തു.
അതേസമയം, രാജ്യത്ത് കോവിഡ് അതിഗുരുതരമായി ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 25,922 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതില്‍ 975 പേര് രോഗം ബാധിച്ചു മരിച്ചു.