കരിപ്പൂർ : രണ്ട് പ്രത്യേക വിമാനങ്ങളിലായി ഇന്ന് രാത്രി 307 പ്രവാസികള്‍ കരിപ്പൂരിലെത്തും.കുവൈറ്റില്‍നിന്നും ജിദ്ദയില്‍നിന്നുമാണ് വിമാനമെത്തുന്നത്. രാത്രി 9.15ന് കുവൈറ്റിൽ നിന്നും കരിപ്പൂരിലെത്തുന്ന വിമാനത്തിൽ വിവിധ ജില്ലക്കാരായ 155 പേരാണുള്ളത്. ഇതില്‍ 98 പുരുഷന്മാരും 57 സ്ത്രീകളുമാണുള്ളത്.
