ലണ്ടന്‍ : മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ബ്രിട്ടനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 13 ആയി. ബിഷപ് ഓക്ക്ളന്ഡിലെ സ്റ്റേഷന് വ്യൂ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. പൂര്‍ണിമ നായര്‍ (55) ആണ് മരിച്ചത്. ഡല്‍ഹി മലയാളിയാണ് പൂര്‍ണിമ. ഒരാഴ്ച മുൻപാണ് പൂര്‍ണിമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു
