വയനാട്ടിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.കോയമ്പേട് ട്രക്ക് ഡ്രൈവരുടെ സമ്പർക്ക പട്ടികയിൽ പെട്ട രണ്ടു പേർക്കു കൂടെയാണ് രോഗബാധ. ഡ്രൈവറുടെ 25 വയസ്സുള്ള മകൾക്കും അവരുടെ 5 വയസ്സുള്ള കുഞ്ഞിനും ആണ് ഒന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് നിലവിൽ കോവിഡ് മൂലം ചികിത്സയിൽ ഉണ്ട്. ഇതു കൂടാതെ വയനാട്ടിൽ മാനന്തവാടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ണൂർജില്ലക്കാരനായ ഒരു പോലീസുകാരനും, മലപ്പുറം ജില്ലക്കാരനായ ഒരു പോലീസുകാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അവർക്ക് വയനാട്ടിൽ നിന്നും കോയമ്പേട് സ്വദേശിയിൽ നിന്ന് തന്നെയാണ് രോഗം പകർന്നത്. ഇപ്പോൾ വയനാട്ടിൽ മൊത്തം 10 പേർ നിലവിൽ ചികിത്സയിൽ ഉണ്ട്. കോയമ്പേട് സ്വദേശിയുടെ സമ്പർക്കം മൂലം അന്യ ജില്ലക്കാരായ പോലീസുകാർ ഉൾപ്പെടെ 10 പേർക്കാണ് രോഗബാധ ഉണ്ടായത്. നിലവിൽ അവരുടെ സമ്പർക്ക പട്ടികയിലെ പലരും ഇപ്പോൾ നിരീക്ഷണത്തിലും ഉണ്ട്. രോഗബാധ ഇനിയും കൂടാനുള്ള സാഹചര്യമുള്ളത് കൊണ്ട് അതീവ ജാഗ്രതയോടെ ഇരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ന് കേരളത്തിൽ മൊത്തം 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ രണ്ട് വയനാട്ടുകാർ ഉൾപ്പെടെ നാലു പേർക്കും രോഗം ബാധിച്ചത് വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണ്. ജില്ലയിൽ ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല എങ്കിലും നിലവിൽ രോഗ ബാധ ഉണ്ടായ മാനന്തവാടി, മീനങ്ങാടി, നെൻമേനി എന്നിവിടങ്ങളിൽ കർശന സുരക്ഷാ നിർദ്ദേശം പ്രഖ്യാപിച്ചു. പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി അവരുടെ കൂടെ ഡൂട്ടിയിൽ ഉണ്ടായിരുന്ന മറ്റു പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം ഉണ്ട്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച ഭാഗങ്ങളിലെ കോവിഡ് ഡ്യൂട്ടിയിൽ ഉള്ള എല്ലാ പോലീസുടെയും സ്രവം പരിശോധനയ്ക്ക് അയച്ചു. നിലവിലുള്ള സാഹചര്യത്തിൽ ലോക്ഡൗൺ കഴിഞ്ഞാലും ജില്ലയിൽ നിയന്ത്രണം തുടരേണ്ടി വരും.