കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ; 19 മുതല്‍ ആഭ്യന്തര സര്‍വീസ് നടത്തും
ചെന്നൈ : വീട്ടില്‍ പോകാനാകാതെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കടക്കുന്നവരെ സഹായിക്കാന്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുക. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും സര്‍വീസ്. ദില്ലിയില്‍ നിന്ന് ജയ്പൂര്‍, ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, അമൃത്സര്‍, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
സര്‍വീസ് ആരംഭിക്കാന്‍ വ്യോമ മന്ത്രാലയത്തില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു