ദുബായ് : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി അശോക് കുമാര്‍ അബുദാബിയില്‍ മരിച്ചു. 53 വയസ്സായിരുന്നു. തൃശൂര്‍ കുന്ദംകുളം സ്വദേശിയാണ്. കുറെ വര്‍ഷങ്ങളായി ദുബായില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു.
ആറ്റിങ്ങല്‍ സ്വദേശി സുശീലന് (60) ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന് ഷാര്‍ജയിലും കോവിഡ് ബാധിച്ച് മരിച്ചു.