ശമ്പളമില്ല നിർബന്ധിത അവധി ; നഴ്സസ് ദിനത്തിൽ നഴ്‌സുമാരുടെ പ്രതിഷേധം

കണ്ണൂര്‍ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ബന്ധിത അവധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നഴ്‌സസ് ദിനത്തില്‍ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം.
മൂന്നു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള കോവിഡ് 19 സുരക്ഷാ ഉപകരണങ്ങളെല്ലാം നഴ്സുമാര്‍ നിലവില്‍ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. അത് മാറി മാനേജ്മെന്റ് സുരക്ഷാ ഉപകരണങ്ങള്‍ മാനേജ്മെന്റ് വിതരണം ചെയ്യണം. രോഗികള്‍ കുറവാണെന്ന് പറഞ്ഞ് നിര്‍ബന്ധിത അവധി നടപ്പാക്കുന്നത് പിന്‍വലിക്കണം. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജീവനക്കാര്‍ സ്വന്തം ചെലവിലാണ് ആശുപത്രിയില്‍ എത്തുന്നത്. അതിനാല്‍ ഗതാഗത സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉയര്‍ത്തിയിരിക്കുന്നത്.
രോഗികള്‍ കുറവാണെന്ന് പറഞ്ഞാണ് നഴ്‌സുമാരെ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നേരത്തെ ധാരണയായിട്ടുള്ളതാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നഴ്സുമാര്‍ പിന്നീട് സമരം അവസാനിപ്പിച്ചു.
There are no comments at the moment, do you want to add one?
Write a comment