കൊട്ടാരക്കര : വിലങ്ങറയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ നാളെ ഉച്ചയ്ക്ക് ദം ബിരിയാണി കഴിക്കും. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പങ്കാളികൾ ആകുകയും ചെയ്യും. എഐവൈഎഫ് വിലങ്ങറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിരിയാണി ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഒരു നാട് മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പങ്കാളിയാകുന്നത്. എഐവൈഎഫ് പ്രവർത്തകർ കഴിഞ്ഞ രണ്ട് ദിവസമായി ഭവന സന്ദർശനം നടത്തിയായിരുന്നു ഓർഡർ സ്വീകരിച്ചത്. പ്രതീക്ഷിച്ചതിലേറെ സ്വീകാര്യതയാണ് ഭവന സന്ദർശനത്തിൽ ലഭിച്ചത്. മേഖലാ കമ്മറ്റി പരിധിയായ ആറ് വാർഡുകളിൽ നിന്നായി രണ്ടായിരത്തിലേറെ ബിരിയാണി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ബിരിയാണി ഒന്നിന് 100 രൂപ നിരക്കിൽ സൗജന്യ ഹോം ഡെലിവറി ആയിട്ടാണ് വിതരണം ചെയ്യുന്നത് . മേളയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ ടി ഡാനിയേൽ എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ ശ്രീജിത്ത് ഘോഷിന് നൽകി കൈമാറി നിർവഹിച്ചു. സി പി ഐ മണ്ഡലം സെക്രെട്ടറിയേറ്റ് അംഗം എ നവാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി പി വാസുദേവൻ പിള്ള, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ജോബിൻ ജേക്കബ് സുമേഷ് രാജ് , പി വിഷ്ണു, ലൗലിൻ ബി രാജ് എന്നിവർ പങ്കെടുത്തു
