കൊൽക്കത്ത : സിഐഎസ്എഫ് ജവാന് കൊൽക്കത്തയില്‍ കോവിഡ് ബാധിച്ചു മരിച്ചു. എഎസ്ഐ ജാരു ബുര്‍മാന്‍(55) ആണ് മരിച്ചത്. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിവിധ സേനകളിലായി ഇതുവരെ 758 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
